വിശാഖപട്ടണം: കൊൽക്കത്തയ്‌ക്ക് മുന്നിൽ അടിതെറ്റി വീണ് ഡൽഹി ക്യാപിറ്റൽസ്. കെകെആർ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം മറികടക്കാനാവാതെ 17.6 ഓവറിൽ 166 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 106 റൺസിന്റെ കനത്ത പരാജയമാണ് ഋഷഭ് പന്തും സംഘവും ഏറ്റുവാങ്ങിയത്. സീസണിൽ കൊൽക്കത്തയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഡൽഹിക്കെതിരായ വിജയത്തോടെ പോയിന്റ് പട്ടികയിൽ തലപ്പത്താണ് കൊൽക്കത്ത. പന്തിന്റെയും(55) ട്രിബ്സറ്റൻ സ്റ്റബ്സിന്റെയും(54) പ്രകടനമാണ് ഡൽഹിയെ നിന്ന് രക്ഷപെടുത്തിയത്. ഇരുവർക്കും മാത്രമാണ് ഡൽഹി നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനായത്.
ഓപ്പണർമാരായി ഇറങ്ങിയ ഡേവിഡ് വാർണർക്കും(18), പൃഥ്വി ഷായ്‌ക്കും (10) മാത്രമാണ് ഡൽഹിനിരയിൽ രണ്ടക്കം കടക്കാനായത്. മിച്ചൽ മാർഷ്(0), അഭിഷേക് പോറൽ(0), അക്സർ പട്ടേൽ(0), സുമിത് കുമാർ(7), റൈസ്‌ക് സലാം(1) ആന്റിച്ച് (4), ഇഷാന്ത് ശർമ്മ(1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
വൈഭവ് അറോറയും വരുൺചക്രവർത്തിയും മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോൾ കൊൽക്കത്തയ്‌ക്കായി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റി വീഴ്‌ത്തി. സുനിൽ നരെയ്നും ആന്ദ്രെ റസലും ഒരു വിക്കറ്റും നേടി.