കൊളംബോ: ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ ഇന്ന് ദലൈലാമയ്‌ക്ക് സമർപ്പിക്കും. ശ്രീലങ്കയിലെ ബുദ്ധക്ഷേത്രമായ രാജഗുരു ശ്രീ സുബുതി വാസ്‌കഡുവ മഹാവിഹാരയിൽ സ്ഥിതി ചെയ്യുന്ന പവിത്രമായ കപിലവസ്തു തിരുശേഷിപ്പാണ് ദലൈലാമയ്‌ക്ക് സമർപ്പിക്കുക.
ഭക്തരെ ബുദ്ധനുമായി ബന്ധിപ്പിക്കുന്നതിൽ സവിശേഷമായ പങ്ക് വഹിക്കുന്നവയാണ് തിരുശേഷിപ്പുകൾ. ചരിത്രപരവും ആത്മീയവുമായി ഏറെ പ്രാധാന്യം വഹിക്കുന്ന 21-ഓളം തിരുശേഷിപ്പുകളാണ് വാസ്കഡുവയിലെ മഹാ വിഹാരയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. തലമുറകളായി സംരക്ഷിച്ചുപോരുന്ന ഇവയുടെ സംരക്ഷകൻ മഹിന്ദവംശ നായക തോരോയാണ്.