മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ പ്രാദേശികവല്‍ക്കരണത്തിന് നല്‍കിയ ഊന്നല്‍ ഏറ്റവും കൂടുതൽ കരുത്ത് പകർന്നത് രാജ്യത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് . രാജ്യത്ത് പ്രതിരോധ ഉത്പ്പന്നങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിച്ചതും മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി തന്നെ. ഒരു ദശാബ്ദത്തിനുള്ളിൽ, പ്രതിരോധ ഉത്പന്നങ്ങളിൽ ഭൂരിഭാഗവും ഇന്ത്യ തദ്ദേശീയമാക്കുക മാത്രമല്ല, അവയുടെ കയറ്റുമതിക്കാരായി മാറുകയും ചെയ്തു.
പ്രതിരോധ മേഖലയിൽ, ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഏറ്റവും പ്രയോജനം ലഭിച്ചത് രാജ്യത്തെ വിവിധ കമ്പനികൾക്കാണ്. ഒരു കാലത്ത് ഈ കമ്പനികളുടെ കഴിവുകളെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഈ കമ്പനികൾ രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നു . 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 21,083 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം 2022-23ൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 15,920 കോടി രൂപ മാത്രമായിരുന്നു. അതായത് 32.5 ശതമാനം വളർച്ച.
പ്രതിരോധമേഖലയുടെ വളർച്ചയും കയറ്റുമതിയും സംബന്ധിച്ച് നിലവിലെ എൻഡിഎ സർക്കാരിന്റെയും മുൻ യുപിഎ സർക്കാരിന്റെയും ഭരണകാലം പരിശോധിച്ചാൽ വലിയ വ്യത്യാസം കാണാം. 2004-05 മുതൽ 2013-14 വരെയുള്ള യുപിഎ ഭരണകാലത്ത് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 4,312 കോടി രൂപയായിരുന്നു. നിലവിലെ എൻഡിഎ സർക്കാരിന്റെ കാലത്ത് ഈ മേഖലയുടെ മൊത്തം കയറ്റുമതി 88,319 കോടി രൂപയാണ്. 21 മടങ്ങ് വളർച്ചയാണ് കയറ്റുമതി രംഗത്ത് കാണാനാകുക .
പ്രതിരോധമേഖലയ്‌ക്ക് വളർച്ച നൽകുന്നതിൽ സ്വകാര്യമേഖലയുടെ സംഭാവന 60 ശതമാനമാണെങ്കിൽ സർക്കാർ കമ്പനികളുടെ സംഭാവന 40 ശതമാനമാണ്.എൽ ആൻഡ് ടി, ഗോദ്‌റെജ്, അദാനി തുടങ്ങിയ നിരവധി വലിയ ഇന്ത്യൻ കമ്പനികൾ രാജ്യത്ത് പല തരത്തിലുള്ള പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. ചെറിയ തോക്കുകൾ, ബുള്ളറ്റുകൾ, ഡ്രോണുകൾ, എന്നിവ ഇതിൽ ഉൾപ്പെടുന്നു