5000 വർഷങ്ങൾക്ക് മുൻപ് മഹാദേവൻ സൃഷ്ടിച്ച വാരണാസി : ഇന്ത്യയുടെ ആത്മീയ തലസ്ഥാനം , ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരം

Published by
Janam Web Desk

സമ്പന്നമായ ചരിത്രവും സംസ്കാരവുമുള്ള രാജ്യമാണ് ഇന്ത്യ . നിരവധി പൈതൃക കേന്ദ്രങ്ങൾ ഇവിടെയുണ്ട്. അവയെല്ലാം നമ്മുടെ ഭൂതകാലത്തെ വെളിപ്പെടുത്തുന്നു. ഇത് മാത്രമല്ല, ഇവിടുത്തെ നഗരങ്ങൾക്ക് തനതായ ചരിത്രവുമുണ്ട്. കാശി വിശ്വനാഥന്റെ മണ്ണാണ് വാരണാസി. ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ നഗരത്തിന് സമ്പന്നമായ ചരിത്രമുണ്ട്.

ഈ നഗരത്തിന്റെ ചരിത്രം ഏകദേശം പതിനൊന്നാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. കാശി എന്ന് വിളിക്കുന്ന ഈ പ്രദേശം നൂറ്റാണ്ടുകളായി ഹിന്ദു വിശ്വാസികളും, ബുദ്ധമതക്കാരും, ജൈനമതക്കാരും തങ്ങളുടെ പുണ്യനഗരമായി കരുതുന്നു. ഗംഗാതീരത്തെ ഘാട്ടുകള്‍, കോട്ടകള്‍, അതിപുരാതനമായ ക്ഷേത്രങ്ങള്‍, മ്യൂസിയം, ഭക്ഷണം, സംസ്‌കാരം അങ്ങനെ ഒരു യാത്രികനെ ആകര്‍ഷിക്കാന്‍ കഴിയുന്ന പലതും ഈ നഗരത്തിലുണ്ട്.

വാരാണസിയിലാണ് കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നിനെ ആരാധിക്കുന്ന ഈ ക്ഷേത്രവും അതിനോട് ചേര്‍ന്ന് ഗംഗയിലേക്കുള്ള പടിക്കെട്ടുകളായ ഘാട്ടുകളും നൂറ്റാണ്ടുകളോളം പഴക്കമുള്ളവയാണ്. സന്ധ്യസമയത്ത് ഗംഗാനദിയിലെ ആരതികള്‍ ഈ ഘാട്ടുകളിലാണ് നടക്കുന്നത്. ഗൗതമ ബുദ്ധന്‍ തന്റെ ആദ്യ ധര്‍മ്മ പ്രഭാഷണം നടത്തിയ സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സാരാനാഥ് വാരാണസിക്ക് വളരെ അടുത്താണ്.

ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നാണ് വാരണാസി അറിയപ്പെടുന്നത്. വരുണ , അസി എന്നീ രണ്ട് പ്രാദേശിക നദികളിൽ നിന്നാണ് നഗരത്തിന് വാരണാസി എന്ന പേര് ലഭിച്ചത്. ഈ രണ്ട് നദികളും യഥാക്രമം വടക്കുനിന്നും തെക്കുനിന്നും വന്ന് ഗംഗാനദിയിൽ ലയിക്കുന്നു. ഇതുകൂടാതെ, പുരാതന കാലത്ത് വരുണ നദിയെ വാരണാസി എന്ന് വിളിച്ചിരുന്നു .മതവിശ്വാസങ്ങളും ഐതിഹ്യങ്ങളും അനുസരിച്ച് ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പാണ് മഹാദേവനാണ് ഈ കാശി നഗരം സ്ഥാപിച്ചത് . സ്കന്ദപുരാണം, രാമായണം, മഹാഭാരതം, പുരാതന വേദം, ഋഗ്വേദം തുടങ്ങി നിരവധി ഹിന്ദു ഗ്രന്ഥങ്ങളിലും ഈ നഗരം പരാമർശിക്കപ്പെടുന്നു.

Share
Leave a Comment