ഇംഫാൽ: മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെത്തി സൈന്യം. ബിഷ്ണുപൂർ ജില്ലയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 9 എംഎം കാർബൈൻ മെഷീൻ ഗൺ, സ്റ്റെൻ ഗൺ എംകെ-2, .303 റൈഫിൾ, 9 എംഎം പിസ്റ്റൾ, കലാപ വിരുദ്ധ തോക്ക്, 14 ഗ്രനേഡുകൾ, വിവിധ തരം വെടിമരുന്ന്, മറ്റ് യുദ്ധസമാന സ്റ്റോറുകൾ എന്നിവയാണ് കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ തിരച്ചിലുകൾ പുരോഗമിക്കുകയാണ്.















