ന്യൂഡൽഹി: വീരബലിദാനി ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും ചിത്രത്തിനൊപ്പം ജയിലിൽ കിടക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ഭഗത് സിംഗിന്റെ ചെറുമകൻ യദ്വീന്ദർ സന്ദു. ഭഗത് സിംഗ് ജയിലിൽ കിടന്നതും ജീവൻ ബലിയർപ്പിച്ചതും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ്. എന്നാൽ അരവിന്ദ് കെജ്‌രിവാൾ അഴിമതി ആരോപണത്തിലാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്, യദ്വീന്ദർ സന്ധു പ്രതികരിച്ചു.
സുനിത കെജ്‌രിവാളിന്റെ ഒരു വീഡിയോ കണ്ടിരുന്നു. അതിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജയിലിൽ കഴിയുന്ന ഫോട്ടയ്‌ക്കൊപ്പം പതിച്ചത് ഭഗത് സിംഗിന്റെയും ബാബാ സാഹിബ് അംബേദ്കറിന്റെയും ചിത്രങ്ങളാണ്. ഇത് കണ്ടിപ്പോൾ വല്ലാത്ത വിഷമം തോന്നി. കെജ്‌രിവാളിനെ ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്താനാണ് ശ്രമം. ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ആം ആദ്മി പാർട്ടി വിട്ടു നിൽക്കണമെന്നും യദ്വീന്ദർ സന്ധു ആവശ്യപ്പെട്ടു.
VIDEO | Here’s what grandson of Bhagat Singh, Yadvinder Sandhu, said on the photograph of Delhi CM Arvind Kejriwal behind bars, flanked by portraits of Bhagat Singh and BR Ambedkar.
“This morning, a video of Sunita Kejriwal (wife of Delhi CM Arvind Kejriwal) came in which a… pic.twitter.com/RS0XLOFIlk
— Press Trust of India (@PTI_News) April 4, 2024
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ വീഡിയോ സന്ദേശമാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും ഛായാചിത്രങ്ങൾക്ക് മദ്ധ്യത്തിലായാണ് ജയിൽ കിടക്കുന്ന കെജ്‌രിവാളിന്റെ വ്യാജേന ചിത്രം തൂക്കിയിരിക്കുന്നത്. ഡൽഹി നിവാസികൾക്ക് കെജ്‌രിവാളിന്റെ സന്ദേശമെന്ന തരത്തിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
കെജ്‌രിവാളിന്റെ അറസ്റ്റിന് ശേഷം സഹതാപ തരംഗം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സുനിത നവമാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നത് പതിവാണ്.