രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 171. സിനിമയുടെ പ്രഖ്യാപനം മുതൽ ഓരോ അപ്ഡേഷനുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ പങ്കുവക്കുകയാണ് അണിയറപ്രവർത്തകർ. തലൈവർ 171 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രൺവീർ സിംഗും പ്രധാന കഥാപാത്രത്തിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ജയിലറിലെ മുത്തുവേൽ പാണ്ഡ്യനുമായി സാമ്യമുള്ള ഒരു വേഷമാണ് രജനിക്കായി ലോകേഷ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ജയിലർ വൻ ഹിറ്റായതോടെ ഈ കഥാപാത്രം ആവർത്തനമായേക്കുമെന്ന സംശയം ചിലർ പങ്കുവെയ്‌ക്കുന്നുണ്ട്.
രാഘവ ലോറൻസ്, പൃഥ്വിരാജ് സുകുമാരൻ, എന്നിവരെ കൂടാതെ മറ്റ് പാൻ ഇന്ത്യൻ താരങ്ങളും ചിത്രത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. വൻ മുതൽ മുടക്കിൽ സൺ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.