കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഏറ്റെടുത്ത് സിബിഐ. അന്വേഷണസംഘം ഇന്ന് വയനാട്ടിലെത്തും.
കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. കേസ് ഏറ്റെടുക്കുന്നതിന് മുൻപായി ഡൽഹിയിൽ നിന്നുള്ള സംഘം കൽപ്പറ്റയിലെത്തി വിവരശേഖരണം നടത്തിയിരുന്നു.
കേസന്വേഷണം വൈകിപ്പിക്കുന്ന സർക്കാർ നിലപാടിനെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറാൻ എന്തിനാണ് താമസിച്ചതെന്നും അന്വേഷണം വൈകുന്നതിന് ആരാണ് ഉത്തരവാദിയെന്നുമാണ് കോടതി ചോദിച്ചത്. അന്വേഷണം വൈകുന്നത് നീതി പരാജയപ്പെടുന്നതിന് കാരണമാകുമെന്ന് കോടതി ഓർമ്മിപ്പിച്ചിരുന്നു.സ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ സിംഗിൽ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.















