ന്യൂയോർക്ക്: അമേരിക്കയിലുണ്ടായ ഭൂചലനത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടി കുലുങ്ങിയതായി റിപ്പോർട്ട്. ന്യൂയോർക്ക് സിറ്റിയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂമികുലുക്കത്തിലാണ് സംഭവം. 4.8 തീവ്രതയിലായിരുന്നു ഭൂചലനം. ന്യൂയോർക്കിലും ഫിലാഡാൽഫിയയിലും അടക്കം നിരവധി പ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
🎥 WATCH: an extensive footage that captures the moment a 4.8 magnitude earthquake shakes the residents of New York City and New Jersey #NewYorkCity #NewYork #NewJersey #earthquake #earthquakenyc #Manhattan pic.twitter.com/931YJQJy1Z
— The optimist✌ (@MuhamadOmair83) April 5, 2024
ഇതിനിടെയാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി കുലുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. പ്രതിമയുടെ കൈകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാണ്.
അപൂർവമായി മാത്രം ഭൂകമ്പമുണ്ടാകുന്ന പ്രദേശങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. കഴിഞ്ഞ നൂറ്റാണ്ടിനിടെ നടന്ന ഏറ്റവും വലിയ ഭൂചലനമായാണ് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇത് അപൂർവ ഭൂചലനമായി വിലയിരുത്തുന്നു. വ്യാപകമായി പ്രകമ്പനങ്ങളുണ്ടായെങ്കിലും എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായവും സംഭവിച്ചിട്ടില്ല.















