പ്രകൃതിയിലെ കാഴ്ചകൾ എന്നും നമ്മെ ആശ്ചര്യപ്പെടുന്നതാണ്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇന്നും പ്രപഞ്ചത്തിൽ അവശേഷിക്കുന്നു. പഞ്ചഭൂതങ്ങളാൽ നിലകൊള്ളുന്നതാണ് പ്രപഞ്ചം. ഇതിൽ പ്രധാനാണ് ജലവും അഗ്നിയും. ആളിക്കത്തുന്ന ഏത് തീയും അണയ്‌ക്കാൻ ശക്തിയുള്ളതാണ് ജലം. എന്നാൽ വെളളത്തിൽ പോലും ആളിക്കത്തുന്ന തീനാളങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?
ന്യൂയോർക്കിലെ ചെസ്‌നട്ട് ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന എറ്റേണൽ ഫ്‌ളെയിം ഓഫ് വാട്ടർ ഫാൾസ് എന്ന അറിയപ്പെടുന്ന വെള്ളച്ചാട്ടമാണത്. വെള്ളച്ചാട്ടത്തിൽ ഒരു നിത്യജ്വാല കാണപ്പെട്ടതിനാലാണ് ഇതിനെ എറ്റേണൽ ഫ്‌ളെയിം ഓഫ് വാട്ടർ ഫാൾസ് എന്ന് വിളിക്കുന്നത്. വെളളച്ചാട്ടത്തിൽ എങ്ങനെ തീ എന്നായിരിക്കും. അതെ! വെള്ളച്ചാട്ടത്തിൽ ജ്വലിച്ചു നിൽക്കുന്ന തീനാളനാളമാണ് ചെസ്‌നട്ട് ഉദ്യാനത്തിലെ പ്രധാന ആകർഷണം.

വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന പാറക്കെട്ടിനുള്ളിൽ ഈ തീ നാളം ജ്വലിച്ചു നിൽക്കുന്നത് വിസ്മയക്കാഴ്ചകളിലൊന്നാണ്. സമാനതകളില്ലാത്ത ഈ പ്രതിഭാസത്തെ ചുറ്റിപ്പറ്റി ഒട്ടേറെ വിശ്വാസങ്ങളും നിലനിൽക്കുന്നു. ഈ തീനാളം കത്തുന്നത് അവസാനിച്ചാൽ അന്ന് ലോകാവസാനമായിരിക്കുമെന്നും പ്രദേശത്തെ ജനങ്ങൾ വിശ്വസിക്കുന്നു.
എന്നാൽ ശാസ്ത്രലോകം ഇതിന് മറ്റൊരു ഉത്തരമാണ് നൽകിയിരിക്കുന്നത്. വെള്ളച്ചാട്ടത്തിലെ പാറകൾക്കുള്ളിലുള്ള ഈഥെയ്ൻ, പ്രൊപ്പെയ്ൻ തുടങ്ങിയ വാതകങ്ങളും കത്താൻ സഹായിക്കുന്ന വാതകങ്ങളുടെയും രാസപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് പ്രത്യേക ഭാഗത്തായി തീ ജ്വാല ഉണ്ടാകുന്നതെന്നാണ് ഗവേഷക സമൂഹത്തിന്റെ നിരീക്ഷണം.















