തൃശൂർ: വേനൽ അവധി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വലിയ തിരക്ക്. ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഉച്ചവരെ മാത്രം 73.49 ലക്ഷം വരുമാനമാണ്. വഴിപാടിനത്തിൽ മാത്രം ലഭിച്ച തുകയാണിത്.
37 കല്യാണവും 571 ചോറൂണമാണ് ഗുരുവായൂരിൽ നടന്നത്. ഭണ്ഡാര വരവ് മാസത്തിൽ ഒരിക്കൽ മാത്രമാണ് എണ്ണി തിട്ടപ്പെടുത്തുന്നത്. തുലാഭാരം ഇനത്തിൽ ലഭിച്ചത് 16 ലക്ഷം രൂപയാണ്. ആറര ലക്ഷത്തിൽ അധികം രൂപയുടെ പാൽപായസം വഴിപാടുണ്ടായി. ഉച്ച കഴിഞ്ഞ് 2.15-ന് ശേഷമായിരുന്നു ക്ഷേത്രനട അടച്ചത്.















