തിരുവനന്തപുരം: ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. വർക്കല കാവിൽ തോട്ടം സ്വദേശി പ്രതിഭയാണ് മരിച്ചത്. ഭർത്താവും മകളുമായി സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് അപകടം. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വർക്കല വെഞ്ഞാറമൂട് റൂട്ടിലാണ് സംഭവം. ഹബീബി എന്ന പ്രൈവറ്റ് ബസ് ഇടിച്ചാണ് അപകടം. അമിത വേഗതയിൽ ഓവർടേക്ക് ചെയ്തുവന്ന ബസ് സ്കൂട്ടറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.















