കണ്ണൂർ: പാനൂർ സ്ഫോടന കേസ് മുഖ്യപ്രതി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ അറസ്റ്റിലായ അമൽ ബാബുവിനും ഡിവൈഎഫ്ഐ ഭാരവാഹിത്വമുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കേസുമായി 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ആറ് പേർ അറസ്റ്റിലായി. ഇതിൽ നിലവിൽ ഡിവൈഎഫ്ഐ ഭാരവാഹികളാണ്. അറസ്റ്റിലായ സായൂജ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഒളിവിലുള്ള പ്രതി ഷിജാൽ ഡിവൈഎഫ്ഐ കൂത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. സിപിഎം റെഡ് വോളന്റിയറും അറസ്റ്റ് ചെയ്‌തവരിൽ ഉൾപ്പെടുന്നു.
പാർട്ടിയുമായി സ്ഫോടനത്തിനോ മരിച്ചയാൾക്കോ പങ്കെടുത്തയാളുകൾക്കോ ബന്ധമില്ലെന്നായിരുന്നു സിപിഎം നിലപാട്. എന്നാൽ നേർ വിപരീതമായ വിവരങ്ങളാണ് പുറത്തുവരുന്നത്. നേതാക്കൾ ഭവന സന്ദർശനം നടത്തിയതും ഇതിനോട് ചേർത്ത് വായിക്കണമെന്നാണ് നിഗമനം. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി.