എറണാകുളം: തൃശൂരിലെ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി നൽകിയ കത്തിലെ വിവരങ്ങൾ പുറത്ത്. 99 ശതമാനം അക്കൗണ്ടുകളും വെളിപ്പെടുത്താതണെന്നും 81 അക്കൗണ്ടുകളാണ് പാർട്ടിക്ക് തൃശൂരിൽ ഉള്ളതെന്നും ഇഡി കത്തിൽ പറയുന്നു. തൃശൂരിൽ ഉള്ള സ്വത്തുവകകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനും സിപിഎം ഇതുവരെയും തയ്യാറായിട്ടില്ല. 90 ൽ അധികം സ്ഥലങ്ങളിലാണ് ജില്ലയിൽ സിപിഎമ്മിന് സ്വത്തുവകകൾ ഉള്ളതെന്നും ഇഡി വ്യക്തമാക്കി.
ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ് ജില്ലയിലെ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകൾ. അസ്വാഭാവിക ഇടപാട് കണ്ടെത്തിയാൽ ഉടൻ ആദായ നികുതി വകുപ്പ് നടപടിയെടുക്കുമെന്നാണ് സൂചന.
അതേസമയം കരുവന്നൂരിന് സമാനമായ തട്ടിപ്പ് നടന്ന 12 സഹകരണബാങ്കുകളുടെ വിവരങ്ങൾ ഇഡി ധനമന്ത്രാലയത്തിന് കൈമാറി. ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂവകുപ്പിനാണ് വിവരങ്ങൾ കൈമാറിയത്. സഹകരണ നിയമങ്ങൾ ലംഘിച്ച് വൻതുക അംഗങ്ങളല്ലാത്തവർക്ക് വായ്പയായി നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങളാമ് റിപ്പോർട്ടിൽ പറയുന്നത്.















