ടെസ്ലയുടെ ഇലക്ട്രിക് കാർ സ്വന്തമാക്കി നടൻ മനോജ് കെ.ജയൻ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകളിൽ ഒന്നായ ടെസ്‍ലയുടെ കാർ യുകെയിലെ ഉപയോഗത്തിനായാണ് താരം വാങ്ങിയിരിക്കുന്നത്. ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നു കരുതി, പക്ഷേ നടന്നു’ എന്ന ക്യാപ്ഷനോടെയാണ് പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
ടെസ്‍ലയുടെ ഏറ്റവും പോപ്പുലർ പതിപ്പായ മോഡൽ 3-യാണ് മനോജ് കെ ജയന്റെ യുകെയിലെ വീട്ടിലെത്തിയത്. 2017-ൽ യുഎസ് വിപണിയിലെത്തിയ ടെസ്‌ല മോഡൽ 3 യുകെയിൽ എത്തുന്നത് 2019-ലായിരുന്നു. 2020-ന് ശേഷമുള്ള വാഹനമാണ് മനോജ് കെ ജയൻ സ്വന്തമാക്കിയതെന്നാണ് സൂചന.
ടെസ്‍ലയുടെ ബെസ്റ്റ് സെല്ലിംഗ് വാഹനങ്ങളുടെ പട്ടികയില്‍ മുന്നിൽ നിൽക്കുന്നതാണ് മോഡല്‍3. സ്റ്റാന്റേർഡ് റേഞ്ച്, സ്റ്റാന്റേർഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ് റേഞ്ച് പ്ലസ്, റിയർ വീൽ ഡ്രൈവ്, ലോംഗ് റേഞ്ച് ഓൾ വീൽ ഡ്രൈവ്, പെർഫോമൻസ് എന്നീ വേരിയന്റുകളില്‍ ഈ മോഡലിനുണ്ട്.