രാജ്യത്ത് എൻഡിഎ അനുകൂല തരംഗം; 2014 മുതൽ ഇന്ത്യയിലുണ്ടായത് വലിയ മാറ്റങ്ങൾ; രാജ്യം വികസനക്കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് യോഗി ആദിത്യനാഥ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് എൻഡിഎ അനുകൂല തരംഗം; 2014 മുതൽ ഇന്ത്യയിലുണ്ടായത് വലിയ മാറ്റങ്ങൾ; രാജ്യം വികസനക്കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 06:28 am IST
FacebookTwitterWhatsAppTelegram

വർദ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് എൻഡിഎ അനുകൂല വികാരം വ്യാപിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്‌ട്രയിലെ വർദയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മുതൽ ഇന്ത്യയിലുണ്ടായത് വലിയ മാറ്റങ്ങളാണെന്നും, ഈ വർഷങ്ങൾ കൊണ്ട് രാജ്യം വികസനത്തിന്റെ പാതയിലേക്ക് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” 2014ന് മുൻപ് ഭീകരർ യാതൊരു നിയന്ത്രണവുമില്ലാതെ രാജ്യാതിർത്തികളിലേക്ക് നുഴഞ്ഞുകയറി. മുംബൈ ഭീകരാക്രമണം നടന്നപ്പോൾ പകച്ചുനിന്നിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ഒന്ന് ഭയക്കും. കാരണം അവരുടെ താവളങ്ങളിൽ ചെന്നാണ് അവർക്ക് ഇന്നത്തെ ഭാരതം തിരിച്ചടി കൊടുക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ദൃഢമായ നിലപാടാണ് ഈ മാറ്റത്തിന് കാരണം. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി. തീവ്രവാദ ശക്തികൾക്ക് കൊടുത്ത വലിയൊരു പ്രഹരമായിരുന്നു ഇത്.

നിരവധി ക്ഷേമ പദ്ധതികളാണ് ഈ കാലത്തിനുള്ളിൽ നടപ്പിലാക്കിയത്. ദരിദ്രവിഭാഗത്തിൽപ്പെട്ട നാല് കോടിയിലധികം പേർക്ക് വീടുകൾ നിർമ്മിക്കുന്നതിനുള്ള സഹായങ്ങൾ കൈമാറി. രാജ്യത്തെ ഓരോ പൗരന്റേയും വികസനത്തിലൂടെ രാജ്യത്തിന്റെയൊന്നാകെ വികസനം സാധ്യമാകുമെന്ന മന്ത്രത്തിലാണ് പ്രധാനമന്ത്രി അടിയുറച്ച് വിശ്വസിച്ചത്. ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മാറി. ഇന്ത്യയുടെ വാക്കുകൾക്കായി ഇന്ന് ലോകം കാതോർക്കുന്ന സാഹചര്യമാണുള്ളത്.

400ലധികം സീറ്റുകൾ നേടി വിജയം ഉറപ്പിക്കുക എന്നതാണ് ഇക്കുറി ലക്ഷ്യമിടുന്നത്. രാജ്യമെമ്പാടും ഇപ്പോൾ എൻഡിഎ അനുകൂല തരംഗമാണുള്ളത്. കോൺഗ്രസ് പാർട്ടിക്ക് നല്ലൊരു നേതൃത്വമില്ല. നല്ലൊരു ലക്ഷ്യമോ നയങ്ങളോ ഇല്ലാതെയാണ് അവരുടെ പ്രവർത്തനം. എന്നാൽ പ്രധാനമന്ത്രി രാജ്യത്തിനും ഇവിടുത്തെ ജനങ്ങൾക്കുമായി കൃത്യമായ പദ്ധതികൾ ആവിഷ്‌കരിച്ച് അത് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ പെൺമക്കളുടെ സുരക്ഷയും ഭാവിയും പ്രധാനമന്ത്രി വളരെ പ്രാധാന്യത്തോടെ കാണുന്നുണ്ടെന്നും” യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: yogi adithyanathUTHARPRADESHFEATURED2
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies