തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു. 2024-ൽ ഇതുവരെ മാത്രം നിരത്തിലിറങ്ങിയത് 25,460 വാഹനങ്ങളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇരിട്ടിയോളം പേരാണ് ഈ വർഷം ഇവി സ്വന്തമാക്കിയത്. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
2023-ൽ 75,790 വാഹനങ്ങളാണ് പുറത്തിറങ്ങിയത്. 2022-ൽ 39,616 വാഹനങ്ങൾ മാത്രമുണ്ടായിരുന്നതാണ് 2023-ൽ ഇരട്ടിയോളം കൂടിയത്. 2021-ൽ 8,743 ഉം 2020-ൽ 1,366 ഉം വൈദ്യുതവാഹനങ്ങളും നിരത്തിലിറങ്ങിയതായാണ് പരിവാഹൻ സംവിധാനത്തിലെ കണക്കുകൾ പറയുന്നത്.
ലിക്യുഫൈഡ് പെട്രോളിയം (എൽപിജി) ഇന്ധമാക്കിയോടുന്ന വാഹനങ്ങളോട് പ്രിയം കുറയുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ സംസ്ഥാനത്താകെ എൽ.പി.ജി. ഉപയോഗിക്കുന്ന 86,538 വാഹനങ്ങളുണ്ടെന്നാണ് കണക്ക്.
2023-ൽ എൽ.പി.ജി. മാത്രം ഇന്ധനമാക്കിയ 17 വാഹനങ്ങളും പെട്രോളിനൊപ്പം എൽപിജിയും മാറി ഉപയോഗിക്കാവുന്ന എട്ട് വാഹനങ്ങളും മാത്രമാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2022-ൽ എൽപിജി വാഹനങ്ങൾ 29 എണ്ണവും ഇരു ഇന്ധങ്ങളും മാറി ഉപയോഗിക്കാവുന്ന 42 എണ്ണവും രജിസ്റ്റർ ചെയ്തു പരിവാഹന സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു.