തിരുവനന്തപുരം; കേരള സ്റ്റോറി സിനിമ ഇടുക്കി രൂപത പ്രദർശപ്പിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താമരശേരി രൂപതയും സിനിമ പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന നിലപാടാണ് രൂപതകൾ സ്വീകരിച്ചത്. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ.
‘ഇത് കേരളത്തിന്റെ കഥയാണ്., കേരളത്തിലെവിടെയാണ് ഇത് സംഭവിച്ചതെന്ന് പറയണം. ഒരു നാടിനെ അവഹേളിച്ച് പച്ച നുണ പ്രചരിപ്പിക്കുകയാണ്. കേരളം സാഹോദര്യത്തിന്റെ നാടാണ്. നവോത്ഥാന കാലം മുതൽ അങ്ങനൊരു നാട് വളർത്താനാണ് നമ്മൾ ശ്രമിച്ചത്”.
രാഷ്‌ട്രീയ ഉദ്ദേശത്തോടെയാണ് സിനിമ പ്രദർശിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നീരസം പ്രകടപ്പിച്ചു. നേരത്തെ സിനിമ ദൂരദർശനിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനെതിരെ ദൂരദർശന കേന്ദ്രങ്ങളിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും അവർ ഇക്കാര്യം പരിഗണിച്ചതു പോലുമില്ല.