കണ്ണൂർ: സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെയും എതിർപ്പുകളെയും മുഖവിലയ്‌ക്കെടുക്കാതെ കേരള സ്റ്റോറി പ്രദർശിപ്പിക്കാനാെരുങ്ങി തലശേരി അതിരൂപതയും. യുവജന വിഭാഗമാണ് വിവിധയിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.ചിത്രത്തെയും ഇതിന്റെ പ്രദർശനത്തെയും രാഷ്‌ട്രീയക്കാർ ഭയപ്പെടുന്നതെന്തിനെന്ന് കെ.സി.വൈ.എം ഭാരവാഹികൾ ചോദിക്കുന്നു.
സിനിമാ പ്രദർശനം നടത്തിയ ഇടുക്കി രൂപത മാതൃകയെന്ന് വിശേഷിപ്പിച്ചാണ് തലശേരിയും സത്യത്തിനൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചത്. പ്രണയ വഞ്ചന തുറന്നു കാണിക്കുന്ന സിനിമ യുവജനങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റേ ആവശ്യമാണെന്നും കെ.സി.വൈ.എം വ്യക്തമാക്കുന്നു. ചിത്രം ഇന്നുമുതലാണ് പ്രദർശിപ്പിക്കുന്നത്.
208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തലശേരി കെ.സി.വൈ.എം തീരുമാനം.കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ കഴിഞ്ഞ ദിവസം ഇടുക്കി രൂപതയും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സൺഡേ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചത്. അതേസമയം കേരള സ്റ്റോറി സിനിമ ഇടുക്കി രൂപത പ്രദർശപ്പിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു.