തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർദ്ധനവ്. 11.17 കോടിയൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. ആഭ്യന്തര ഉൽപാദനം 2.36 കോടിയൂണിറ്റ് മാത്രമാണ്. 8.81 കോടിയൂണിറ്റ് വൈദ്യുതി വാങ്ങേണ്ടി വന്നത്.
കെഎസ്ഇബിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വൈദ്യുതി ഉപയോഗം ഉയരുമ്പോൾ തകാറുകളും ജനങ്ങളെ ബാധിക്കുന്നു. വോൾട്ടേജ് കുറവ്, അമിത ലോഡ് മൂലമുള്ള വൈദ്യുതി തകരാർ എന്നിവയാണ് നേരിടുന്ന പ്രശ്നങ്ങൾ. പരിഹരിക്കുമെന്ന് കെഎസ്ഇബി ആവർത്തിക്കുന്നുണ്ടെങ്കിലും ജലരേഖ പോലെയാണ് വാഗ്ദാനങ്ങൾ. ചൂട് കൂടിയതോടെയാണ് വൈദ്യുതി ഉപഭോഗവും കുത്തനെ കൂടിയത്.