മമ്മൂട്ടി ചിത്രം ടർബോയുടെ റിലീസ് ഡേറ്റ് പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് അണിയറ പ്രവർത്തകർ. വിഷുവിനാകും പുത്തൻ അപ്ഡേറ്റ് എത്തുക. സിനിമയുടെ പ്രധാന അപ്ഡേഷൻ ഏപ്രിൽ 14-ന് റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് ഒരു പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.
റിലീസ് തീയതും ടീസറും പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെതായി ഇതുവരെ പുറത്തിറങ്ങിയ ഓരോ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കോമഡി-മാസ്-ആക്ഷൻ ചിത്രമായി എത്തുന്ന ടർബോയിൽ തമിഴ്-തെലുങ്ക്-കന്നഡ-ഹിന്ദി ഇൻഡസ്ട്രിയിൽ നിന്നും വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തമിഴിൽ നിന്ന് അർജുൻ ദാസ്, തെലുങ്കിൽ നിന്ന് സുനിൽ, ഹിന്ദിയിൽ നിന്ന് കാബിർ ദുഹാൻ സിംഗ്, കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടി എന്നിവരാണ് മമ്മൂട്ടിക്കൊപ്പം സ്ക്രീനിൽ എത്തുന്നത്.
മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. വിഷ്ണു ശർമ്മ- ഛായാഗ്രാഹകൻ. ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. എഡിറ്റർ- ഷമീർ മുഹമ്മദ്. സംഘട്ടനത്തിന് പ്രാധാന്യം ഏറെയുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് ഫൊണിക്സ് പ്രഭു ആണ്.