കവരത്തി: ലക്ഷദ്വീപ് കടലിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.1 മുതൽ 5.3 വരെയുള്ള തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായാണ് ഭൂചലനം അനുഭവപ്പെട്ടത്.
അഗത്തി, ആന്ത്രോത്ത്, അമിനി, കടമം ദ്വീപുകളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. കവരത്തിക്ക് തെക്ക് ഭാഗത്തായുള്ള കടലിൽ 27 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. തുടർചലനങ്ങൾ ഉണ്ടാകുമോയെന്നതിൽ വ്യക്തതയില്ലെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജി അധികൃതർ അറിയിച്ചു.