ന്യൂഡൽഹി : മാലദ്വീപ് ജനതയ്‌ക്കും പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിനും ഈദ്- ഉൽ-ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സാംസ്‌കാരിക-നാഗരിക ബന്ധങ്ങൾ വർഷങ്ങളായുള്ളതാണെന്ന് പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു. മാലദ്വീപിലെ ഇന്ത്യൻ ഹൈ കമ്മീഷനാണ് എക്‌സിൽ പോസ്റ്റ് പങ്കുവച്ചത്.
” ഈദ്- ഉൽ-ഫിത്തർ എന്ന പുണ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാലദ്വീപ് ജനതയ്‌ക്കും പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിനും ആശംസകൾ നേർന്നു. ഇന്ത്യ- മാലദ്വീപ് ബന്ധം വർഷങ്ങൾക്ക് മുമ്പുള്ളതാണെന്നും സാംസ്‌കാരികപരമായും നാഗരികപരമായും ഇന്ത്യയും മാലദ്വപും വളരെ അടുത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു.”- ഇന്ത്യൻ ഹൈ കമ്മീഷൻ കുറിച്ചു.
On the auspicious occasion of Eid-Al-Fitr, Hon’ble Prime Minister of India 🇮🇳 @NarendraModi extended warm greetings to His Excellency President of Maldives Dr. @MMuizzu, the Government & the people of the Republic of Maldives 🇲🇻.
The full PR is here: 👇@IndianDiplomacy pic.twitter.com/6TGwGKDalc
— India in Maldives (@HCIMaldives) April 10, 2024
പാരമ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും അനുകമ്പയുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈദ്-ഉൽ- ഫിത്തർ. ലോകമെമ്പാടുമുള്ള ജനങ്ങൾ പരസ്പര വിശ്വാസത്തോടെയും അനുകമ്പയോടെയും ഈ പുണ്യദിനം ആഘോഷിക്കുന്നു. സമാധാനപരമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ ഇത്തരം ഉത്സവങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിക്കെതിരെയും ഇന്ത്യക്കാർക്കെതിരെയും അധിക്ഷേപങ്ങൾ ഉയർത്തിയതിന് ശേഷം ഇന്ത്യ- മാലദ്വീപ് നയന്ത്രബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഈ സാഹചര്യത്തിലും പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിനും മാലദ്വീപ് ജനതയ്‌ക്കും ഈദ്-ഉൽ-ഫിത്തർ ആശംസകൾ പ്രധാനമന്ത്രി നേർന്നത് സാഹോദര്യവും ഇന്ത്യയുടെ സ്‌നേഹവുമാണ് പ്രകടമാക്കുന്നതെന്നുള്ള തരത്തിൽ നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്.















