തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തൃശൂരിലെത്തിയ രാജീവ് ചന്ദ്രശേഖർ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലും തൊഴുത് അനുഗ്രഹം തേടിയ ശേഷമായിരുന്നു മടങ്ങിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളും രാജീവ് ചന്ദ്രശേഖർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണങ്ങൾ ചൂടുപിടിക്കുകയാണ്. തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംപിടിക്കുന്ന മാറ്റമായിരിക്കും സംഭവിക്കാൻ പോകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പ്രചാരണ വേളയിൽ പറഞ്ഞു. രാജ്യം മുന്നേറുമ്പോൾ കേരളം പിന്നോട്ട് പോവുകയാണ്. തന്നെ വ്യക്തിപരമായി ആക്രമിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
എൻഡിഎ വളരെയേറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. തലസ്ഥാനത്തെ വികസനം ലക്ഷ്യമിട്ടാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്നും പാർലമെന്റിലേക്ക് മത്സരിക്കുന്നത്.
View this post on Instagram