മുംബൈ: മഹാരാഷ്‌ട്രയിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രചാരണത്തിന് മലയാളികളും. നമോ സംവാദ് മലയാളി സമ്മേളനങ്ങൾ സംഘടിപ്പിച്ചാണ് മഹാരാഷ്‌ട്രയിലെ പ്രചാരണത്തിൽ ബിജെപി കേരള സെൽ സജീവമായത്. നമോ സംവാദിൽ പങ്കെടുക്കാനായി ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭൻ മുംബൈയിൽ എത്തി.
വസായിലാണ് ആദ്യ നമോ സംവാദ് മലയാളി സമ്മേളനം. വെള്ളിയാഴ്ച നാഗ്പൂരിലും സമ്മേളനം നടക്കും. മഹാരാഷ്‌ട്രയിൽ മലയാളി വോട്ടർമാരുള്ള മണ്ഡലങ്ങളിൽ നമോ സംവാദ് സംഘടിപ്പിക്കുമെന്ന് ബിജെപി മഹാരാഷ്‌ട്ര കേരള സെൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. ബി ഉത്തംകുമാർ പറഞ്ഞു.















