സത്താറ : അസമിലെ സൈനിക കേന്ദ്രത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിച്ചു . ഇന്ത്യൻ കരസേനയുടെ 21 പാരാ സ്പെഷ്യൽ ഫോഴ്സ് മറാത്ത 21 യൂണിറ്റിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ രവിരാജ് നൽവാഡെയുടെ നേതൃത്വത്തിലാണ് ചൈനയുടെ അതിർത്തിയ്ക്ക് സമീപം ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിച്ചത് .
വടക്കുകിഴക്കൻ അതിർത്തിയിൽ രാജ്യസേവനത്തിനായി നിലയുറപ്പിച്ച മറാത്തി സൈനികരും ഒപ്പം ചേർന്നു . ലെഫ്റ്റനൻ്റ് ജനറൽ ഹർജിത് സിംഗ് സാഹിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഛത്രപതി ശിവജി മഹാരാജിന്റെ ഈ പ്രതിമ മാതൃഭൂമിയെ സംരക്ഷിക്കാൻ സൈനികർക്ക് തുടർച്ചയായ പ്രചോദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു .
കശ്മീരിലെ സൈനിക കേന്ദ്രത്തിലും അടുത്തിടെ ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു.