കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തർപ്രദേശിലെ കാൺപുരിലുള്ള ആർട്ടിഫിഷ്യൽ ലിംസ് മാനുഫാക്‌റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്കുള്ള വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 142 ഒഴിവുകളാണുള്ളത്. കരാർ വ്യവസ്ഥയിലാണ് നിയമനം.
കാൺപുരിലെ ഹെഡ്‌സ്‌ക്വാർട്ടേഴ്‌സിലും മുംബൈ, ഫരീദാബാദ്, ഉജ്ജയിൻ എന്നിവിടങ്ങളിലെ വിവിധ സെന്ററുകളിലുമാണ് നിയമനം. ഓഡിയോളജിസ്റ്റ് തസ്തികയിൽ 50 ഒഴിവുകളാണുള്ളത്. പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് 35,000 രൂപ വരെ ശമ്പളം ലഭിക്കും. മറ്റുള്ളവർക്ക് 25,000 രൂപ വരെയാകും ശമ്പളം ലഭിക്കുക. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയിലുള്ള ബിരുദവും സെൻട്രൽ റിഹാബിലിറ്റേഷൻ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസാണ്.
പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോട്ടിക്‌സ് തസ്തികയിൽ 38 ഒഴിവുകളാണുള്ളത്. പ്രവൃത്തി പരിചയമുള്ളവർക്ക് 35,000 രൂപ വരെ ശമ്പളം ലഭിക്കും. പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോട്ടിക്‌സിലുള്ള ബിരുദവും സെൻട്രൽ റിഹാബിലിറ്റേഷൻ രജിസ്റ്ററിലുള്ള രജിസ്‌ട്രേഷനും വേണം.
മറ്റ് തസ്തികകൾ:
സീനിയർ കൺസൽട്ടന്റ്-1, മാനേജർ (പ്രൊഡക്ഷൻ/ഇലക്ട്രോണിക്‌സ്)-1. ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ/ഇലക്ട്രോണിക്‌സ്)-1, അസിസ്റ്റന്റ് മാനേജർ-4 (ഇൻഡസ്ട്രിയൽ എൻജിനീയറിങ്-1, പ്ലാസ്റ്റിക്‌സ്-1, ന്യൂ പ്രൊഡക്ട് ഡെവലപ്പ്‌മെന്റ്-1, പ്രൊജക്ട് മാനേജ്‌മെന്റ് മെക്കാനിക്കൽ-1), ജൂനിയർ മാനേജർ-17 (ഹാർഡ്വേർ ഡിസൈൻ എൻജിനീയർ-1, സോഫ്‌റ്റ്വേർ ഡെവലപ്പർ-1, പ്രൊഡക്ഷൻ-4, പർച്ചേസ് മെക്കാനിക്കൽ-1, മെറ്റീരിയൽസ് മാനേജ്‌മെന്റ്-1, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ-1, പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോട്ടിക്‌സ്-8), സ്‌പെഷ്യൽ എജ്യുക്കേറ്റർ (ഇന്റലക്ച്വൽ ഡിസബിലിറ്റി)-5, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്-5, ഒപ്‌റ്റോമെട്രിസ്റ്റ്-5, സി.എസ്.ആർ കൺസൽട്ടന്റ്-1, പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോട്ടിക്‌സ് (ടെക്‌നീഷ്യൻ)-9, ക്യു.സി അസിസ്റ്റന്റ്-4 (ഇലക്ട്രോണിക്‌സ്-2, മെക്കാനിക്കൽ-2), ഫിനാൻസ് അസിസ്റ്റന്റ്-1.
ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.alimco.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 16.