സിഡ്നി: ഓസ്ട്രേലിയയിലെ ഷോപ്പിങ് മാളിൽ കൂട്ടക്കൊല. അക്രമി നിരവധി പേരെ കുത്തിക്കൊന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. അജ്ഞാതനായ അക്രമിയടക്കം ആറ് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
സിഡ്നിയിലുള്ള ബോണ്ടി ജംഗ്ഷൻ മേഖലയിലെ വെസ്റ്റ്ഫീൽഡ് മാളിൽ പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മാളിലുണ്ടായിരുന്ന നൂറുക്കണക്കിന് ആളുകളെ സുരക്ഷാസേന ഒഴിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഒമ്പത് മാസം പ്രായമായ കുഞ്ഞിനുൾപ്പടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. വിവിധ ആശുപത്രികളിലായി ഏഴ് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഭീകരാക്രമണമാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
BREAKING:🚨
Terrorist attack in a shopping mall in Sydney, Australia. many people died
Different reports coming in on whether it’s a stabbing or shooting attack. pic.twitter.com/YGgI3X39pi
— Muskaan Panchal (@ProudIndian_M) April 13, 2024