കാൻബെറ: ഓസ്ട്രേലിയയിലെ സിഡ്നിയിൽ സ്ഥിതിചെയ്യുന്ന മാളിലുണ്ടായ ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് മാളിലുണ്ടായ ആക്രമണത്തിൽ ഇതിനോടകം ഏഴ് പേരുടെ മരണം രേഖപ്പെടുത്തി. ഇതിൽ ഒരാൾ അക്രമിയാണ്. ഇയാളെ വനിതാ പൊലീസാണ് വെടിവച്ച് വീഴ്‌ത്തിയത്. നീളമുള്ള കത്തി ഉപയോഗിച്ച് മാളിൽ നിന്നിരുന്നവരെ അക്രമി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൈക്കുഞ്ഞിന് ഉൾപ്പടെ കുത്തേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമിയെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. ആക്രമണ സമയത്തെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടീ-ഷർട്ടും ഷോർട്സും ധരിച്ച് വന്ന യുവാവ് പെട്ടെന്ന് ആൾക്കൂട്ടത്തെ ആക്രമിക്കുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. മറ്റൊരാൾ ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.
This Aussie man took on the armed attacker in Bondi Junction Shopping Centre, Sydney – putting his own safety at risk to save others.
He is a hero. https://t.co/vs9xFMXSPV
— Anna McGovern (@AnnaMcGovernUK) April 13, 2024
അക്രമിയുടെ ഒപ്പം സഹായത്തിനായി മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടോയെന്ന സംശയവും നിലനിൽക്കുകയാണ്.