ന്യൂഡൽഹി: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടിയെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കി ബിജെപിയുടെ പ്രകടന പത്രിക. ആഗോള തലത്തിൽ ഭാരതത്തിന്റെ സ്ഥാനം ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ പ്രകടപത്രിക.
ഇന്നത്തെ അനിശ്ചിതമായ ആഗോള കാലാവസ്ഥയിൽ കടുത്ത തീരുമാനങ്ങളെടുക്കാൻ കഴിവുള്ള, ശക്തമായ ഒരു സർക്കാരാണ് രാജ്യത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശനയത്തിന്റെ കാര്യത്തിൽ, ഗ്ലോബൽ സൗത്ത് ലീഡ് തുടരും. അയൽക്കാർക്ക് എന്നും മുഖ്യപ്രധാന്യമാണ് ഭാരതം നൽകുന്നത്. ഭീകരതയ്‌ക്കെതിരെ ആഗോള സമവായം രൂപീകരിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

ബിജെപിയുടെ പ്രകടനപത്രികയായ സങ്കൽപ് പത്ര പ്രധാനമായും ഊന്നല്‍ നൽകുന്നത് വികസിത ഭാരതത്തിന്റെ നാല് സ്തംഭങ്ങൾക്കാണ്. പാവപ്പെട്ടവര്‍, യുവജനങ്ങള്‍, കൃഷിക്കാര്‍, സ്ത്രീകള്‍ എന്നിവരിലൂടെ രാജ്യത്തിന്റെ സർവ്വതോന്മുഖമായ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നത്.















