തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് മുതൽ ഏപ്രിൽ 17 വരെയുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ താപനില 39 ഡിഗ്രി വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 38 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം.
പത്തനംതിട്ട, കാസർകോഡ് എന്നീ ജില്ലകളിൽ 37 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട്. താപനില വർദ്ധിക്കുന്നതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും അസ്വസ്ഥതയുള്ള കാലവസ്ഥയ്ക്ക് കാരണമായേക്കും.