ലക്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസാദ്ധ്യാപകൻ അറസ്റ്റിൽ. കാൺപൂരിലെ നൗബസ്തയിൽ മൗലാനയായി പ്രവർത്തിക്കുന്ന സോനു ഹാഫിസാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
14-കാരി മദ്രസയിൽ വെച്ച് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. വിലപിടിപ്പുള്ള ഭക്ഷണസാധനങ്ങൾ നൽകി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. ഒടുവിൽ പെൺകുട്ടി ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ ബലമായി കഴിപ്പിച്ചു. ഇതൊടെ പെൺകുട്ടിയുടെ ആരോഗ്യം വഷളായി.
ആരോഗ്യം മോശമായത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചു. ഇതോടെയാണ് ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ കഴിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്.















