24 കോടി മുടക്കി ടീമിലെത്തിച്ച മിച്ചൽ സ്റ്റാർക് ഫോമായതോടെ ലക്നൗവിന് മൂക്കുകയറിട്ട് കാെൽക്കത്ത. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് കൊൽക്കത്തയ്‌ക്ക് നേടാനായത്. 32 പന്തിൽ 45 റൺസെടുത്ത പൂരനാണ് ലക്നൗവിന്റെ നട്ടെല്ലായത്. മിച്ചൽ സ്റ്റാർക് 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
വൈഭവ് അരോറ,സുനിൽ നരെയ്ൻ,വരുൺ ചക്രവർത്തി,ആന്ദ്രെ റസൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. മദ്ധ്യ ഓവറുകളിൽ റൺസ് ഉയർത്താനാവാതെ പോയതാണ് ലക്നൗവിന് തിരിച്ചടിയായത്. അവസാന നാലോവറിൽ 43 റൺസ് നേടാനെ ലക്നൗവിന് കഴിഞ്ഞുള്ളു. ക്രുനാൽ പാണ്ഡ്യക്കൊപ്പം 44 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയാണ് പൂരൻ ടീമിനെ രക്ഷിച്ചത്. അവസാന ഓവർ എറഞ്ഞി സ്റ്റാർക്ക് പൂരനെ പുറത്താക്കിയതും ഇന്നിംഗ്സിൽ വഴത്തിരിവായി.
കെ.എൽ രാഹുൽ ബദോനി സഖ്യത്തിന്റെ പാർടണർ ഷിപ്പിനും വേഗത കുറവായിരുന്നു. 34 പന്തിൽ നിന്നാണ് 39 റൺസ് ചേർത്തത്. ഡി കോക്ക് (10) ദീപക് ഹൂഡ (8) ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ (27 പന്തില്‍ 39),മാര്‍ക്കസ് സ്റ്റോയിനിസും (5 പന്തില്‍ 10) നിരാശനാക്കി. ആയുഷ് ബദോനി (27 പന്തില്‍ 29) , അര്‍ഷാദ് ഖാനെ (4 പന്തില്‍ 5) 8 പന്തില്‍ 7* റണ്‍സുമായി ക്രുനാല്‍ പാണ്ഡ്യ പുറത്താവാതെ നിന്നു.