വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയ ഒന്നാകെ നിവിൻ പോളിയെ ഏറ്റെടുത്തിരിക്കുകയാണ്. തങ്ങൾക്ക് എവിടെയോ നഷ്ടപ്പെട്ട നിവിൻ പോളിയെ തിരികെ കിട്ടിയിരിക്കുന്നെന്നാണ് ആരാധകർ പറയുന്നത്. നിവിൻ പോളി അവതരിപ്പിച്ച നിതിൻ മോളി എന്ന കഥാ പാത്രം വൻ ഹിറ്റായതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകകയാണ് താരം.
മലയാളികൾക്ക് വിഷുക്കൈനീട്ടമായി നിവിൻ പോളി ചിത്രത്തിന്റെ പ്രഖ്യാപനം പുറത്തുവന്നത്. ‘ഡിയർ സ്റ്റുഡൻസ്’ എന്നാണ് നിവിൻ പോളിയുടെ പുതിയ സിനിമയുടെ പേര്. ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ‘ലവ് ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നിവിൻ പോളി – നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
Into the fun and gripping world of “Dear Students” joins, the incredible, ever radiant Nayanthara 💖💖https://t.co/A9iLfTbZKy#Nayanthara@GeorgePhilipRoy @Sandeepkumark1p @PaulyPictures#karmamediaent#shaaileshrsingh#ultrabollywood #nitink283#nayanthara #dearstudents pic.twitter.com/OjxAxogij6
— Nivin Pauly (@NivinOfficial) April 14, 2024
കർമ്മ മീഡിയ നെറ്റ്വർക്ക് എൽഎൽപി, അൾട്രാ എന്നിവയുമായി സഹകരിച്ച് നിവിൻ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പിക്ചേഴ്സാണ് ‘ഡിയർ സ്റ്റുഡൻസ്’ സിനിമയുടെ നിർമാണം. നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് നയൻതാര – നിവിൻ പോളി കൂട്ടുകെട്ട് തിരശീലയിൽ വീണ്ടും ഒന്നിക്കുന്നത്. 2019 സെപ്റ്റംബർ 5ന് ആയിരുന്നു ‘ലവ് ആക്ഷൻ ഡ്രാമ’റിലീസ് ചെയ്തത്. ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.