ഹൃദയ സ്തംഭന സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കും; ഇ സിഗരറ്റുകള്‍ അപകടകാരികളാണെന്ന് പഠനം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഹൃദയ സ്തംഭന സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കും; ഇ സിഗരറ്റുകള്‍ അപകടകാരികളാണെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 01:22 pm IST
FacebookTwitterWhatsAppTelegram

സാധാരണ പുകവലിയേക്കാൾ സുരക്ഷിതമാണെന്നു കരുതി പലരും ആശ്രയിക്കുന്ന ഒന്നാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-സിഗരറ്റുകൾ. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് യുഎസിലെ ഒരു സമകാലിക പഠനം വ്യക്തമാക്കുന്നത്. ജീവിതത്തിലെ ഏതു ഘട്ടത്തിലും വാപ്പിങ്‌ അഥവാ ഇ-സിഗരറ്റ് ഉപയോഗിച്ചുള്ള പുകവലി ഹൃദയസ്തംഭനത്തിനുള്ള സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഗ്ലിസറിൻ, ഫ്‌ളേവറുകൾ, നിക്കോട്ടിൻ എന്നിവ അടങ്ങിയ ലായനിയാണ് ഇ-സിഗരറ്റിൽ ഉപയോഗിക്കുന്നത്. ഇവ ഇലക്ട്രോണിക് രീതിയിൽ ചൂടാക്കുന്നു. ഇങ്ങനെയുണ്ടാകുന്ന പുകയാണ് ഇ-സിഗരറ്റ് വലിക്കുന്നവര്‍ ശ്വസിക്കുന്നത്. പുകവലി നിർത്താൻ ആഗ്രഹമുള്ള പലരും ഒരു ബദൽ മാർഗമായാണ് ഇ-സിഗരറ്റുകൾ തിരഞ്ഞെടുക്കാറ്.

ഹൃദയത്തിന്റെ പേശികൾ ദൃഢമാവുകയോ ദുർബലമാവുകയോ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ഇ-സിഗരറ്റിലെ വാപ്പിങ് ലായനിയിലെ നിക്കോട്ടിൻ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുകയും ദീർഘനേരം ഉപയോഗിക്കുന്നതിലൂടെ ഹൃദയത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകൾ ചുരുങ്ങുന്നതിനിടയാക്കുകയും അവ കൂടുതൽ കട്ടിയുള്ളതാക്കുകയും ചെയ്യും. ഇവയെല്ലാം ഹൃദയ സ്തംഭനത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതകൾ വർധിപ്പിക്കുന്ന ഘടകങ്ങൾ ആണ്.

പുകവലി ഉപേക്ഷിക്കുന്നതിനുള്ള ഒരു സഹായി എന്നതിന് പകരം ഇ-സിഗരറ്റിലെ നിക്കോട്ടിൻ ആസക്തിയുടെ ഉറവിടമായി മാറിയേക്കാം. വാപ്പിങ് ലായനി ആകസ്മികമായി ശരീരത്തിനുള്ളിലെത്തിയാൽ അത് നിക്കോട്ടിൻ വിഷബാധയ്‌ക്കും കാരണമാകും. ഇ-സിഗരറ്റുകളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾക്ക് പ്രത്യേക ഗുണനിലവാര മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ ഇതിലെ രാസവസ്തുക്കൾ പല ശ്വാസകോശരോഗങ്ങൾക്കും കാൻസറിനും വരെ കാരണമായേക്കാം.

ഇ-സിഗരറ്റുകളുടെ നിർമ്മാണവും ഇറക്കുമതിയും വില്പനയും നിരോധിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെങ്കിലും ഇവ കരിഞ്ചന്തകളിൽ സുലഭമാണ്. പ്രിവന്റീവ് മെഡിസിന്റെ കഴിഞ്ഞവർഷത്തെ സർവ്വേ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഏകദേശം 23 ശതമാനം ആളുകൾ ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരാണ്. ഇതിൽ 8 ശതമാനം ആളുകൾ ദിവസേന ഇ-സിഗരറ്റ് ഉപയോഗിക്കുന്നു.

Tags: E-cigarettesheart failure
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies