സാമ്പത്തിക തർക്കത്തെ തുടർന്ന് നടുറോഡിൽ സൂപ്പർ കാറിന് തീയിട്ടു. ഹൈദരാബാദിലാണ് നടുക്കുന്ന സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റീസെല്ലർമാർ തമ്മിലുണ്ടായിരുന്ന സാമ്പത്തിക തർക്കത്തിന് പിന്നാലെയാണ് ഒരാൾ സൂപ്പർ കാറിന് തീയിട്ടത്. ഒരു കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി ഗല്ലാർഡോ ആണ് അഗ്നിക്കിരയായത്.
കാറുടമ നീരജ് ഇത് വിൽക്കാനായി കൂട്ടുകാരുടെ സഹായത്തോടെ ഒരു റീസെല്ലറെ കണ്ടെത്താൻ ശ്രമിച്ചു. ഇതിനിടെ വാഹനം വാങ്ങാൻ താത്പ്പര്യമുണ്ടായിരുന്ന അഹമ്മദ് നീരജിന്റെ മറ്റൊരു സുഹൃത്തായ അമൻ ഹൈദറിനെ ബന്ധപ്പെട്ടു. 13ന് മമിഡിപള്ളിയിൽ കാണാമെന്നും അറിയിച്ചിരുന്നു.
കാറുമായി നിശ്ചയിച്ച സ്ഥലത്ത് പോകാതെ അമനും ഹംദാനും ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് തിരിച്ചു. ഇതിനിടെ വാഹനം വഴിയിൽ തടഞ്ഞ അഹമ്മദും സുഹൃത്തുക്കളും നീരജ് പണം നൽകാനുണ്ടെന്ന് പറഞ്ഞ് പെട്രോളൊഴിച്ച് ലംബോർഗിനിക്ക് തീയിടുകയായിരുന്നു. നിലവിൽ സംഭവത്തിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.
మామిడి పల్లిలో దారుణం
👉 అప్పుగా ఇచ్చిన డబ్బులు చెల్లించడం లేదని
విలువైన స్పోర్ట్స్ కారును తగులపెట్టిన దుండగులు
పహాడిషరీఫ్ పోలీస్ స్టేషన్ పరిధిలో ఘటన#Hyderabad #pahadishareef #policestation #ChotaNewsTelugu pic.twitter.com/itVrQ44BBO— ChotaNews (@ChotaNewsTelugu) April 15, 2024
“>