തൃശൂർ: ഇൻഡി മുന്നണി അധികാരത്തിലെത്തിയാൽ കെ.മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ 20 സീറ്റിലും കോൺഗ്രസ് വിജയം നേടും. ഒരു മോദി തരംഗവും ഇന്ത്യയിൽ ഇല്ല. കേരളത്തിൽ എൽഡിഎഫിന് വോട്ടു ചെയ്തിട്ട് ഒരു കാര്യവുമില്ലെന്ന ജനത്തിനറിയാമെന്നും തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ ചെന്നിത്തല പറഞ്ഞു.
നരേന്ദ്രമദി പറയുന്നതാണ് പിണറായി ആവർത്തിക്കുന്നത്. കുറച്ചുപേർ ബിജെപിയിൽ ചേർന്നതുകൊണ്ട് കോൺഗ്രസിന്റെ ശക്തി ക്ഷയിക്കില്ല. വയനാട്ടിലേത് പ്രത്യേക തരത്തിലുള്ള പ്രചാരണ രീതിയാണെന്നും മുസ്ലീം ലീഗിന്റെ കൊടി ഒഴിവാക്കിയതിനെക്കുറിച്ച് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. ടി.എൻ പ്രതാപൻ നേരത്തെ തന്നെ മത്സരിക്കാൻ വിസമ്മതം അറിയിച്ചിരുന്നു.
പ്രത്യേക സാഹചര്യത്തിലാണ് കെ.മുരളീധരനെ തൃശൂരിൽ സ്ഥാനാർത്ഥിയാക്കിയത്. അദ്ദേഹം തൃശൂരിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കും. മോദിയെ വിമർശിക്കാത്ത മുഖ്യമന്ത്രി രാഹുലിനെതിരെ നടത്തുന്നത് വ്യാപക വിമർശനമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.