രസികൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടി സംവൃത സുനിലിന്റെ വിഷു ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു. അമേരിക്കയിൽ ഭർത്താവ് അഖിൽ രാജിനും കുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെ ആഘോഷങ്ങൾ. സിമ്പിൾ ലുക്കിലെത്തിയ നടി ഇൻസ്റ്റഗ്രാമിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. ചലച്ചിത്ര മേഖലയിലെ നിരവധി പേർ പോസ്റ്റിന് കമന്റുകളിട്ടുണ്ട്. സംവൃതയുടെ പ്രായം പിന്നോട്ടെന്നാണ് മിക്കവരുടെയും കമന്റുകൾ.ആരാധകർ വിഷു ആശംസകളും നേർന്നിട്ടുണ്ട് .
സംവൃതയുടെ സഹോദരി സഞ്ജുക്തയെയും ചിത്രത്തിൽ കാണാം. ലാൽജോസ് സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ഒരുപിടി മനോഹര കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച താരം
2012ലാണ് അമേരിക്കയിൽ സെറ്റിൽഡായ അഖിൽ രാജിനെ വിവാഹം കഴിക്കുന്നത്. ദമ്പതികൾക്ക് രണ്ട് ആൺ മക്കളാണുള്ളത്. 2019 ൽ പുറത്തിറങ്ങിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ബിജുമേനോൻ ചിത്രത്തിലാണ് നടി ഒടുവിൽ അഭിനയിച്ചത്.
View this post on Instagram
“>
View this post on Instagram















