തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞര്‍ കെ.ജി ജയന് ആദരാഞ്ജലി അര്‍പ്പിച്ച് മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. ഇമ്പസാന്ദ്രമായ ഗാനങ്ങളിലൂടെ അയ്യപ്പ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ജനകീയ ഗായക സാമ്രാട്ടായിരുന്നു കെ ജി ജയനെന്ന് അദ്ദേഹം അനുസ്മരിച്ചു. വശ്രീകോവില്‍ നടതുറന്നുവെന്ന് ശബരിമലയുടെ ദിവ്യ സന്നിധാനത്തു നിന്നും എല്ലാവരേയും ദിവസവും വൈകുന്നേരങ്ങളില്‍ വിളിച്ചറിയിക്കുന്ന അദ്ദേഹത്തിന്റെ പാട്ട് അയ്യപ്പ ഹൃദയങ്ങളില്‍ എപ്പോഴും പ്രതിധ്വനിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറയുന്നു.
” ഇമ്പസാന്ദ്രമായ ഗാനങ്ങളിലൂടെ അയ്യപ്പ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ജനകീയ ഗായക സാമ്രാട്ടായിരുന്നു ശ്രീ കെ ജി ജയന്‍. ലാളിത്യം ജീവിതത്തില്‍ മാത്രമല്ല ഗാനാലാപനത്തിലും പ്രകടമായിരുന്നു. തനിമ ഒട്ടും ചോരാതെ ഹരിവരാസനഗാനം ചിട്ടപ്പെടുത്തി ആദ്യമായി ഭക്തജന ഹൃദയങ്ങളിലേക്ക് പകര്‍ന്നു കൊടുത്തു. ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി അയ്യപ്പ ഭക്തകോടികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച അദ്ദേഹം ഹരിവരാസന രചനയുടെ ശതാബ്ദിവേളയില്‍ തന്നെ നമ്മോട് വിട ചൊല്ലി. എല്ലാം എല്ലാം അയ്യപ്പനെന്ന് ഉറക്കെ പാടുമ്പോള്‍ അത് അദൈ്വതാനന്ദാനുഭൂതിയുടെ അനുപമമായ അനുഭവമാണ് ഏവര്‍ക്കും പകര്‍ന്നു നല്‍കിയത്.
ശ്രീകോവില്‍ നടതുറന്നുവെന്ന് ശബരിമലയുടെ ദിവ്യ സന്നിധാനത്തു നിന്നും എല്ലാവരേയും ദിവസവും വൈകുന്നേരങ്ങളില്‍ വിളിച്ചറിയിക്കുന്ന അദ്ദേഹത്തിന്റെ പാട്ട് അയ്യപ്പ ഹൃദയങ്ങളില്‍ എപ്പോഴും പ്രതിധ്വനിക്കും. മിഴിനീരോടെ, തൊഴുകയ്യോടെ എന്ന് പാടുമ്പോള്‍ അറിയാതെ ആരും ഭക്തി വികാര വിജ്രീഭിതരാവും. ജയന്‍ സ്വാമിക്ക് മരണമില്ല. ജനഹൃദയങ്ങളിലുണ്ട്., ആ ശരണ ഗായകന്‍. ആദരാഞ്ജലി”.















