ന്യൂഡൽഹി: നടുറോഡിൽ പാെലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ നന്ദനഗിരിക്ക് സമീപം മീറ്റ് നഗർ ഫ്ലൈഓവറിലാണ് സംഭവം. എ.എസ്.ഐയെയും മറ്റൊരു യുവാവിനെയും വെടിവച്ച ഇയാൾ പിന്നീട് നിരവധിപേരെ ആക്രമിക്കാൻ ശ്രമിച്ചു.തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മുകേഷ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.
ഡൽഹി പൊലീസിലെ എ.എസ്.ഐ ദിനേശ് ശർമ്മയാണ് മരിച്ചത്. വെടിയേറ്റ അമിത് കുമാർ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷ് ആദ്യം ഒരു ബൈക്ക് യാത്രികന് നേരെയാണ് വെടിയുതിർത്തത്. ഇയാൾ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു. 7.65 എം.എം തോക്കുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വെടിയേറ്റ ദിനേശ് ശർമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത് കുമാറിന്റെ വയറിലാണ് വെടിയേറ്റത്. ആക്രമണത്തിന് ശേഷം ഓട്ടോയിൽ കയറിയ ഇയാൾ ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് പിൻസീറ്റിലേക്ക് ചാഞ്ഞിരുന്ന് മുകേഷ് സ്വയം വെടിയുതിർക്കുകയായിരുന്നു.
#दिल्ली के नंद नगरी इलाके में एक शख्स ने एक पुलिस कर्मी की गोली मारकर हत्या करने के बाद की की खुदकुशी।
एक एएसआई की मौत
दोपहर के करीब 11:45 बजे उत्तर पूर्वी दिल्ली के मीत नगर फ्लाईओवर की घटना थाना #ज्योति_नगर में हत्या,हत्या का प्रयास औऱ आर्म्स एक्ट में मुक़द्दमा दर्ज। pic.twitter.com/GXxNO1t7so
— sagar malik (@sagarmalik1985) April 16, 2024
“>