പാകിസ്താനിലെ പ്രധാന വിമാനത്താവളങ്ങൾക്ക് ഇന്ധനം വിതരണം ചെയ്യാതെ ഓയിൽ ടാങ്കർ ഉടമകളുടെ അസോസിയേഷൻ. സമരത്തെ തുടർന്ന് റാവൽപിണ്ടി,ഇസ്ലാമബാദ്,ഗിൽജിത് ബൽട്ട്സൺ എന്നീ പ്രദേശങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയത്.
അസോസിയേഷന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നും പെട്രോളിയം ഉത്പന്നങ്ങളൊന്നും ഈ മേഖലകളിൽ വിതരണം ചെയ്യില്ലെന്നും അസോസിയേഷൻ വ്യക്തമായി. ഇതോടെ പ്രദേശത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനം അവതാളത്തിലായി.
ഇന്ധനം നിറയ്‌ക്കുന്നത് ഗേജ് സംവിധാനത്തിൽ നിന്ന് മാറ്റി മീറ്റർ സമ്പ്രദായത്തിലാക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. നേരത്തെയുണ്ടാക്കിയ കരാർ ജില്ല ഭരണകൂടങ്ങൾ ലംഘിച്ചുവെന്നും അവർ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി പെട്രാളിയം മന്ത്രാലയത്തിന് അസോസിയേഷൻ കത്തയച്ചിട്ടുണ്ട്.















