ആടുജീവിതം സിനിമയിൽ പൃഥ്വിരാജിനോടൊപ്പം തന്നെ എടുത്തുപറയേണ്ട നടനാണ് ഹക്കീമായി അഭിനയിച്ച ഗോകുൽ. കരളലിയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഗോകുൽ കാഴ്ചവെച്ചത്. ആദ്യ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ഗോകുൽ തന്റെ രണ്ടാം ചിത്രത്തിൽ നായകനാകാനൊരുങ്ങുകയാണ്.
നായകനായി തുടക്കം കുറിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് പൃഥ്വിരാജാണ്. വിനോദ് രാമന് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മ്ലേച്ഛന്‍ എന്ന ചിത്രത്തിലാണ് ഗോകുല്‍ നായകനാവുന്നത്. ഈ വർഷം ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ആടുജീവിതത്തിലെ ഹക്കീം എന്ന കഥാപാത്രത്തിന് വേണ്ടി ഗോകുൽ ശരീരഭാരം കുറച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഗോകുൽ നായകനായെത്തുന്ന ചിത്രത്തെ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാണുന്നത്.