മുംബൈ: നാഗ്പൂരിൽ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി, ‘വചൻ നാമ’ എന്ന പേരിൽ പ്രകടനപത്രിക പുറത്തിറക്കി കേന്ദ്ര ഉപരിതല ഗതാഗത നിതിൻ ഗഡ്കരി. ജനങ്ങളുടെ സ്നേഹമാണ് തന്റെ ഏറ്റവും വലിയ സമ്പത്തെന്ന് പ്രകടപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ഈദ് ദിനത്തിൽ മൗമിൻപുരയിലെ ജനങ്ങളിൽ നിന്ന് ലഭിച്ച സനേഹം തന്നെ അദ്ഭുതപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രി 12 മണിയോടെയാണ് സ്ഥലത്ത് എത്തിയത്. പത്ത് മിനിറ്റ് കൊണ്ട് 4000 ത്തോളം പേരാണ് കാണാനായി അവിടെ എത്തിയത്. ജനങ്ങൾ നൽകുന്ന സ്നേഹമാണ് ഏറ്റവും വലിയ സമ്പത്തെന്നും തന്റെ പ്രവർത്തനത്തിനുള്ള അംഗീകരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ 48 ലോക്സഭാ സീറ്റുകളാണുള്ളത്. സംസ്ഥാനത്തെ വോട്ടെടുപ്പ് ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20 തീയതികളിൽ അഞ്ച് ഘട്ടങ്ങളിലായി നടക്കും.