കിളിച്ചുണ്ടൻ മാമ്പഴമേ...; അപ്രതീക്ഷിത വേർപാടിന്റെ 20 വർഷം ; സൗന്ദര്യയുടെ ഓർമകളിൽ ആരാധകർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

കിളിച്ചുണ്ടൻ മാമ്പഴമേ…; അപ്രതീക്ഷിത വേർപാടിന്റെ 20 വർഷം ; സൗന്ദര്യയുടെ ഓർമകളിൽ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 02:54 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമാ പ്രേമികൾ മറക്കാത്ത മുഖമാണ് നടി സൗന്ദര്യയുടേത്. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് സൗന്ദര്യ. താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന് ഇന്ന് 20 വർഷം തികയുകയാണ്. 2004 ഏപ്രിൽ 17-നാണ് ഹെലികോപ്റ്റർ അപകടത്തിൽ സൗന്ദര്യ മരണപ്പെട്ടത്. വീണ്ടുമൊരു ഓർമദിനം കൂടി വരുമ്പോൾ ഒരു നൊമ്പരത്തോടെയാണ് ആരാധകർ താരത്തെ ഓർമിക്കുന്നത്.

ചുരുക്കം ചില സിനിമകൾ മാത്രം ചെയ്ത് ആരാധകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴത്തിലെ ആമിനയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ജയറാം നായകനായെത്തിയ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്ന ചിത്രത്തിലും വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് സൗന്ദര്യയെത്തിയത്.

മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും അഭിനയമികവ് തെളിയിച്ച സൗന്ദര്യയ്‌ക്ക് തെന്ന്യന്ത്യൻ സിനിമാ ലോകത്തും ആരാധകർ ഏറെയായിരുന്നു. മരിക്കുന്ന സമയം സൗന്ദര്യ ഏഴ് മാസം ​ഗർഭിണിയായിരുന്നു. പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ സമയത്തായിരുന്നു ഈ ദുരന്ത വാർത്ത പുറത്തുവന്നത്. ഒരു തെരഞ്ഞെടുപ്പ് കാലത്തായിരുന്നു സൗന്ദര്യയുടെ വിയോ​ഗം. ബിജെപി നേതാവായിരുന്ന സഹോദരനോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെയാണ് അപകടം നടന്നത്. മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത് വേദനയോടെ ഓർക്കുകയാണ് ആരാധകർ.

1992-ൽ പുറത്തിറങ്ങിയ ​ഗന്ധർവ എന്ന കന്നട ചിത്രത്തിലൂടെയാണ് സൗന്ദര്യ അഭിനയ രം​ഗത്തെത്തിയത്. ചിത്രം ഹിറ്റായതോടെ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്ന‍ട തുടങ്ങിയ ഭാഷകളിലും നായികയായി അഭിനയച്ചു. തെലുങ്ക് ഭാഷയിലായിരുന്നു സൗന്ദര്യ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത്. ആരാധകർക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളാണ് താരം സമ്മാനിച്ചത്. 12 വർഷക്കാലം നീണ്ടുനിന്ന അഭിനയ ജീവിതത്തിനിടയിൽ നൂറിലധികം സിനിമകളിലും സൗന്ദര്യ നായികാവേഷം ചെയ്തിട്ടുണ്ട്.

Tags: death anniversarySUBsoundharya
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies