തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് നാളെ മുതല്‍ തപാല്‍ വോട്ട് ചെയ്യാം; തീയതികൾ അറിയാം…

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ തപാൽ വോട്ടുകൾ ചെയ്ത് തുടങ്ങാം. തെരഞ്ഞെടുപ്പ് പോളിം​ഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 18,19,20 തിയതികളില്‍ വോട്ട് രേഖപ്പെടുത്താം. ഇതിനായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററും സജ്ജീകരിച്ചു.

ഒരു പരിശീലന കേന്ദ്രത്തില്‍ രണ്ട് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പരിശീലനത്തിന് ശേഷമാണ് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. വോട്ട് രേഖപ്പെടുത്താനെത്തുന്നവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് അവരവരുടെ മണ്ഡലങ്ങളിലെ പ്രത്യേക വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി മാത്രമേ വോട്ട് ചെയ്യാനാകൂ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നിർദേശം. മുൻപ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് ബാലറ്റ് പേപ്പർ തപാലിൽ അയച്ചുകൊടുക്കുമായിരുന്നു. വോട്ട് ചെയ്ത് രജിസ്റ്റേർഡ് തപാലിൽ മടക്കി അയയ്‌ക്കാനും സൗകര്യമുണ്ടായിരുന്നു.

Share
Leave a Comment