പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡെവോൺ കോൺവെ ഐപിഎല്ലിൽ നിന്ന് പുറത്തായി. രണ്ടു സീസണുകളായി ചെന്നൈയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന ന്യുസിലൻഡ് താരം 23 മത്സരങ്ങളിൽ നിന്ന് 924 റൺസ് നേടിയുണ്ട്. 9 അർദ്ധശതകമടക്കമാണിത്. 92* ടോപ് സ്കോർ.
എന്നാൽ പരിക്കേറ്റ് പുറത്തായ ഓപ്പണർക്ക് പകരക്കാരനായി എത്തുന്നത് പേസറാണ്. 36-കാരനായ ഇംഗ്ലണ്ട് താരം റിച്ചാർഡ് ഗ്ലീസൺ ആണ് ചെന്നൈയുടെ പുതിയ സൈനിംഗ്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് വലം കൈയൻ പേസറെ ടീമിലെത്തിച്ചത്.
ഇംഗ്ലണ്ടിനായി 6 ടി20 മത്സരത്തിൽ നിന്ന് 9 വിക്കറ്റ് നേടിയിട്ടുണ്ട്. ഇതുവരെ കളിച്ച 90 ടി20യിൽ നിന്ന് 101 വിക്കറ്റാണ് സമ്പാദ്യം. 34-ാം വയസിലാണ് താരം ഇംഗ്ലണ്ടിനായി അരങ്ങേറുന്നത്. 2022ലെ ഇന്ത്യക്കെതിരെയാ ടി20യിൽ അരങ്ങേറിയ താരം ആദ്യ എട്ടു പന്തിനിടെ രോഹിത് ശർമ്മ,വിരാട് കോലി,ഋഷഭ് പന്ത് എന്നിവരെ പുറത്താക്കിയാണ് വരവറിയിച്ചത്. പരിക്കിനെ തുടർന്ന് വിരമിക്കലിന്റെ വക്കിലായിരുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവാണ് ഇത്.
Welcoming with a glee!🤩🥳
Whistle Vanakkam, Richard! 🦁💛
🔗 – https://t.co/7XCuEZCm21 #WhistlePodu #Yellove pic.twitter.com/rJa1HilaQ6— Chennai Super Kings (@ChennaiIPL) April 18, 2024