കേരളാ ഹൈക്കോടതിയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഹൈക്കോടതിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
ബിരുദത്തിൽ 50 ശതമാനം മാർക്ക് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമ ബിരുദവും കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. 45 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 2 ആണ്.
നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 39,300 രൂപ മുതൽ 83,000 രൂപ വരെ ശമ്പളം ലഭ്യമാകും. 38 വയസാണ് പ്രായപരിധി. 500 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് https://hckrecruitment.keralacourts.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.