പോളിംഗ് സ്‌റ്റേഷനുകൾ സജ്ജം; ആദ്യഘട്ടത്തിൽ ഇന്ന് വിധിയെഴുതുന്നത് 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാർ; മത്സരരംഗത്തുള്ളത് 1625 സ്ഥാനാർത്ഥികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോളിംഗ് സ്‌റ്റേഷനുകൾ സജ്ജം; ആദ്യഘട്ടത്തിൽ ഇന്ന് വിധിയെഴുതുന്നത് 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാർ; മത്സരരംഗത്തുള്ളത് 1625 സ്ഥാനാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 05:49 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 18ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് ഒരുങ്ങി രാജ്യം. ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങളിലായി 16.63 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 18 ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 1.87 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ പാർലമെന്റ് മണ്ഡലങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 8.4 കോടി പുരുഷ വോട്ടർമാരും 8.23 കോടി സ്ത്രീ വോട്ടർമാരും 11,371 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ആദ്യഘട്ടത്തിൽ വോട്ട് ചെയ്യാൻ അർഹത നേടിയിട്ടുണ്ട്. അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും ഇന്നാണ് നടക്കുന്നത്.

വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ സമാധാനം ഉറപ്പാക്കാൻ പോളിംഗ് സ്‌റ്റേഷനുകളിൽ ആവശ്യത്തിന് കേന്ദ്രസേനയെ വിന്യസിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മൈക്രോ ഒബ്സർവറുകളെ വിന്യസിക്കുന്നതിന് പുറമെ, 50 ശതമാനത്തിലധികം പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സംസ്ഥാന, അന്തർദേശീയ അതിർത്തി ചെക്‌പോസ്റ്റുകളിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിശോധന കർശനമാക്കിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, പണം എന്നിവ അനധികൃതമായി എത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. വ്യോമ,നാവിക സേനകളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പിന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്. വൈകിട്ട് ആറ് മണി വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം നൽകിയിരിക്കുന്നത്. എങ്കിലും ക്യൂവിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ നിശ്ചിത സമയം കഴിഞ്ഞാലും ഇവർക്ക് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പാക്കും. ഈ മാസം 26നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തിയതികളിലായി അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കും.

Tags: general electionELECTION NEWS 2024first phase
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies