ന്യൂഡൽഹി: പ്രതിരോധ കയറ്റുമതിയിൽ സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യ. സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ ആദ്യ ബാച്ച് ഫിലിപ്പീൻസിന് കൈമാറി. നാഗ്പൂരിൽ നിന്ന് പുറപ്പെട്ട സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ ഇന്ത്യൻ വ്യോമസേനാംഗങ്ങൾ ചേർന്നാണ് മിസൈലിന്റെ ആദ്യ ബാച്ച് ഫിലിപ്പീൻസിലെ മനിലയിലെത്തിച്ചത്.
#WATCH | BrahMos supersonic cruise Missiles delivered to the Philippines by India today. The two countries had signed a deal worth USD 375 million in 2022. pic.twitter.com/CLdoxiChb5
— ANI (@ANI) April 19, 2024
പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായാണ് ഇന്ത്യയുമായി ഫിലിപ്പീൻസ് കരാറിലേർപ്പെട്ടത്. 2022 ജനുവരിയിൽ ഇതുസംബന്ധിച്ച കരാറിൽ ധാരണയായിരുന്നു. കരാർ പ്രകാരം 375 മില്യൺ യുഎസ് ഡോളറിന്റെ പ്രതിരോധ കയറ്റുമതിക്കാണ് ഇന്ത്യയുമായി ഫിലിപ്പീൻസ് ഒപ്പുവച്ചത്.
#WATCH | Indian officials offering sweets to the Philippines Marine Corps officers on the delivery of the BrahMos missile to the Philippines under an export order of USD 375 million. pic.twitter.com/qzhLsMxOLu
— ANI (@ANI) April 19, 2024
ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷ സാധ്യത വർദ്ധിച്ച സാഹചര്യത്തിലായിരുന്നു പ്രതിരോധ സംവിധാനങ്ങളുടെ ശക്തി കൂട്ടാൻ ഫിലിപ്പീൻസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ബ്രഹ്മോസ് മിസൈലുകളുടെ ഓർഡറിന് ഇന്ത്യയുമായി കരാറിലേർപ്പെടുകയും ചെയ്തു. നിലവിൽ ഇന്ത്യ കൈമാറിയ മിസൈൽ സിസ്റ്റം തീരദേശ മേഖലകളിൽ വിന്യസിക്കാനാണ് ഫിലിപ്പീൻസിന്റെ തീരുമാനം.

ഭാരതത്തിന്റെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (DRDO) റഷ്യയുടെ എൻപിഒ മിഷിനോസ്ട്രോയെനിയയും സംയുക്തമായി ചേർന്നാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ വികസിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ മിസൈൽ പ്രോഗ്രാമുകളിലൊന്നായി ബ്രഹ്മോസിനെ വിലയിരുത്തുന്നു. ഭാരതത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നവയാണ് ബ്രഹ്മോസ്.















