ഡിജിറ്റൽ യുഗത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം. ഭൂരിഭാഗം സമയവും മൊബൈൽ ഫോണും കമ്പ്യൂട്ടറുമൊക്കെ കൊണ്ടുപോകുന്നതാണ് ശരാശരി മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ. സ്ക്രീൻ ടൈം അമിതമാകുമ്പോൾ ശരീരത്തിന്റെ ആരോഗ്യത്തെ പോലും ഇത് ബാധിക്കുന്നു. ദീർഘനേരം സ്ക്രീനിൽ നോക്കുന്നത് കണ്ണുകൾക്ക് ബുദ്ധിമുട്ട്, തലവേദന, വരണ്ട കണ്ണുകൾ, കാഴ്ച മങ്ങൽ തുടങ്ങിയവയിലേക്കാണ് നയിക്കുന്നത്. നിരന്തരമായി ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതിലൂടെ വ്യക്തിബന്ധങ്ങളിൽ നിന്ന് അകലുകയും സമ്മർദ്ദം, ഉത്കണ്ഠ, സാമൂഹിക ഒറ്റപ്പെടൽ എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു.
സ്ക്രീൻ സമയം അമിതമാകുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം:
1, സ്ക്രീൻ സമയം പരിമിതപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഫോണിൽ എന്തെങ്കിലും ആക്ടിവിറ്റി ചെയ്യുന്നതിന് മുന്നോടിയായി സമയം നിശ്ചിതപ്പെടുത്തുക.
2, ദീർഘ സമയം സ്ക്രീനിലേക്ക് നോക്കി ഇരിക്കുന്ന ജോലി ആണെങ്കിൽ ഇടവേള എടുക്കുക. 20 മിനിട്ട് തുടർച്ചയായി സ്‌ക്രീനിലേക്ക് നോക്കിയാൽ 20 സെക്കൻഡ് ബ്രേക്ക് എടുക്കേണ്ടതാണ്. ഈ സമയം ദൂരെയുള്ള ഏതെങ്കിലും വസ്തുവിലേക്കോ കാഴ്ചയിലേക്കോ ശ്രദ്ധ തിരിക്കുന്നതാണ് നല്ലത്.
3, ഇടയ്‌ക്ക് കണ്ണ് ചിമ്മുന്നത് കണ്ണ് വരണ്ട് പോകാതിരിക്കാൻ സഹായിക്കും. കണ്ണടച്ച് ഇരുട്ടുള്ള സ്ഥലത്ത് അൽപനേരം ഇരിക്കുകയോ, കിടക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഈ സമയത്ത് ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാതിരിക്കുന്നതാണ് ഉത്തമം.
4, കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു















